11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ സംഭവം: നാല് പേര്‍ക്കെതിരെയുള്ള നടപടി ട്രൈബ്യൂണല്‍ റദ്ദാക്കി
കൊച്ചി: തരംത്താഴ്ത്തിയ നാല് ഡിവൈഎസ്പിമാരെ തിരിച്ചെടുക്കാന്‍ സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇവര്‍ക്കെതിരായ ആഭ്യന്തരവകുപ്പിന്റെ നടപടി ട്രൈബ്യൂണല്‍ റദ്ദാക്കി. ക്രിമിനല്‍ കേസുകളില്‍ ആരോപണവിധേയരായ മൂന്ന് ഡിവൈഎസ്പിമാരുടെ ഹര്‍ജി വിശദമായ വാദം കേള്‍ക്കാനായി മാറ്റി.