News Kerala

കൊറോണ: പാലിയേക്കരയില്‍ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രതിഷേധം

തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് കൊറോണ പശ്ചാത്തലത്തില്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രതിഷേധം. സംസ്ഥാനം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച ശേഷവും പാലിയേക്കരയില്‍ വലിയ വാഹനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. കാറുകളുടെ നീണ്ട നിരയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.