കൊറോണാ വൈറസ്: കേരളമടക്കം ഏഴ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും
തിരുവനന്തപുരം: കൊറോണാ വൈറസ് പരിശോധനയുടെ ഭാഗമായി കേരളമടക്കം ഏഴ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. വൈറസിനായി തെര്‍മല്‍ പരിശോധന നടക്കുന്ന കൊച്ചി വിമാനത്താവളത്തിലും സംഘം സന്ദര്‍ശനം നടത്തും. സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളുള്ള മൂന്ന് പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.