News Kerala

മാസ്‌ക്-സാനിറ്റൈസര്‍ നിര്‍മ്മാണം ഊര്‍ജ്ജിതമാക്കി ഇടുക്കി മുട്ടം ജില്ലാ ജയില്‍

ഇടുക്കി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌ക്-സാനിറ്റൈസര്‍ നിര്‍മ്മാണം ഊര്‍ജ്ജിതമാക്കി ഇടുക്കി മുട്ടം ജില്ലാ ജയിലില്‍. കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന തുണിമാസ്‌കുകളാണ് നിര്‍മ്മിക്കുന്നത്. ക്ഷാമം രൂക്ഷമായതോടെ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ഉള്‍പ്പെടെ ജയിലില്‍ നിന്നുള്ള മാസ്‌കുകള്‍ എത്തിച്ചു.