News Kerala

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ ബാധ; കേരളം മുഴുവന്‍ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 91 ആയി. അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങുന്ന സ്ഥിതിയില്‍ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍. തുടര്‍ന്നുള്ളകാര്യം പിന്നീട് തീരുമാനിക്കും. അടച്ചു പൂട്ടലിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും.