News Kerala

ജനത കര്‍ഫ്യൂവിന് ശേഷം പുറത്തിറങ്ങുകയും കൂട്ടംകൂടുകയും ചെയ്യുന്നവര്‍ക്ക് കര്‍ശന നടപടി

തിരുവനന്തപുരം: ജനത കര്‍ഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും ചീഫ് സെക്രട്ടറി അറിയിച്ചു.