News Kerala

പത്രങ്ങളിലൂടെ കൊറോണ പടരുമെന്ന് വ്യാജ പ്രചാരണം; വാദം തള്ളി ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കൊറോണ മഹാമാരിയെ നേരിടാന്‍ സര്‍ക്കാരുകള്‍ക്കൊപ്പം കൈകോര്‍ക്കുന്ന പത്രമാധ്യമങ്ങളെ തകര്‍ക്കാന്‍ ചിലരുടെ ആസൂത്രണ ശ്രമം. പത്രങ്ങള്‍ വഴി രോഗാണു പകരുമെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധരും സംസ്ഥാന മുഖ്യമന്ത്രിയും ഈ വാദത്തെ പൂര്‍ണമായും തള്ളിക്കളയുന്നു.