മഴക്കാലമായിട്ടും കൊച്ചിയിൽ കൊതുകു നിവാരണസംഘത്തെ നിയോഗിക്കാതെ കോർപറേഷൻ അധികൃതർ
ഡെങ്കിപ്പനി ഉൾപ്പെടെ കൊതുകുജന്യ രോഗങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കോർപറേഷന്റെ അനാസ്ഥ. മാർച്ച് 31 നാണ് കൊതുകു നിവാരണസംഘത്തിന്റെ കാലാവധി അവസാനിച്ചത്.ഇതുസംബന്ധിച്ച വിവരാവകാശ രേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു.