News Kerala

സി ഒ ടി നസീര്‍ വധശ്രമക്കേസ്: സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ ആവശ്യപ്പെടും

കണ്ണൂര്‍: സി ഒ ടി നസീര്‍ വധശ്രമക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ രണ്ട് സി.പി.എം പ്രവര്‍ത്തകരെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും. നസീറിനെ ആക്രമിച്ച കേസില്‍ ഇനിയും അഞ്ച് പ്രതികളെ പിടികൂടാനുണ്ട്. കേസുമായി ബന്ധപ്പെട്ട് സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നടത്തുന്ന തെളിവെടുപ്പ് പൂര്‍ത്തിയായി എന്നാണ് സൂചന.