News Kerala

സി ഒ ടി നസീര്‍ വധശ്രമക്കേസ്: രണ്ട് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രണ്ട് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഹാജരാക്കാന്‍ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.