News Kerala

സി ഒ ടി നസീര്‍ വധശ്രമക്കേസ്: അട്ടിമറിക്കുന്നു എന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന്. കണ്ണൂര്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ നാളെ തലശ്ശേരിയില്‍ ഏകദിന ഉപവാസ സമരം നടക്കും. അതേസമയം മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ട് സി.ഒ.ടി നസീര്‍ പോലീസിനെ സമീപിക്കുകയും ചെയ്തു.