News Kerala

സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കുന്നതായി ആരോപണം

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമക്കേസ് ഗൂഢാലോചനക്കാരിലേക്കെത്താതെ ചുരുങ്ങുന്നു. മുഖ്യസൂത്രധാരന്‍ സന്തോഷ് മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസിനാകില്ല. അന്വേഷണ സംഘത്തിനുമേലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ് കേസ് അട്ടിമറിക്കാനുള്ള കാരണമെന്ന് നസീര്‍ ആരോപിച്ചു.