പങ്കാളിയെ പങ്കിടൽ കേസിലെ ഇര കൊല്ലപ്പെട്ട സംഭവം; അറസ്റ്റ് ഉടൻ ഉണ്ടായേക്കും
കോട്ടയം മണർകാട് പങ്കാളിയെ പങ്കുവെച്ച് കേസിലെ ഇര കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ആരോപണ വിധേയനായ ഭർത്താവിനെ ഇന്നലെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചികിത്സയിൽ കഴിയുന്ന ഇയാളെ ഡോക്ടർമാരുടെ അനുമതി ലഭിച്ചാൽ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മരിച്ച യുവതിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് നടക്കും.