നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകര്‍ കുറ്റവിമുക്തര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക തെളിവായിരുന്ന മൊബൈല്‍ഫോണ്‍ നശിപ്പിച്ചതിന് പ്രതിചേര്‍ത്ത അഭിഭാഷകരെ ഹൈ കോടതി കുറ്റവിമുക്തരാക്കി. പ്രതീഷ് ചാക്കോയ്ക്കും രാജു ജോസഫിനുമെതിരെയുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.