News Kerala

തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഒടുവില്‍ 320 പേരാണ് കോവിഡ് പോസിറ്റീവായത്. 311 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കൊച്ചുതുറയിലെ വൃദ്ധ സദനത്തില്‍ 35 പേര്‍ക്ക് രോഗം ബാധിച്ചു. എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി.