News Kerala

സംസ്ഥാനത്ത് കാസര്‍കോട് മാത്രം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; മറ്റു ജില്ലകളില്‍ ഭാഗിക ലോക്ഡൗണ്‍

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കാസര്‍കോട് മാത്രം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. പത്തനംതിട്ട, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ ഭാഗിക ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും.