News Kerala

മലപ്പുറം ജില്ലയില്‍ സമൂഹ വ്യാപന ആശങ്ക

മലപ്പുറം: ജില്ലയില്‍ സമൂഹ വ്യാപന ആശങ്ക. എടപ്പാള്‍ വട്ടംകുളത്ത് പത്തുപേര്‍ക്കാണ് 24 മണിക്കൂറിനിടെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ട് ഡോക്ടര്‍മാരും, മൂന്നു നഴ്‌സുമാരും, കെ.എസ്.ആര്‍.ടി കണ്ടക്ടറും ഉള്‍പ്പെടും. രോഗ വ്യാപനം തടയുന്നതിനായുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം തുടരുകയാണ്.