News Kerala

ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

തൃശ്ശൂര്‍: ഗുരുവായൂര്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. ഏഴ് സര്‍വ്വീസുകള്‍ റദ്ദാക്കി. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി.