News Kerala

ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം; കേരളത്തിന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ നിലപാട് ഇന്ന്. ഇതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വ്യാപാരികളെയടക്കം വിളിച്ച് ചേര്‍ക്കുന്ന യോഗവും ഇന്ന് നടക്കും.