News Kerala

അരയ്ക്ക് താഴെ തളര്‍ന്ന, കോവിഡ് ബാധിതന് സഹായഹസ്തവുമായി മറ്റ് രണ്ട് കോവിഡ് രോഗികള്‍

പാലക്കാട്: കോവിഡ് രോഗികളോടുള്ള പെരുമാറ്റത്തില്‍ വേറിട്ട മാതൃകയാണ് പാലക്കാട് പട്ടാമ്പിക്കടുത്ത് കൊപ്പത്തു കണ്ടത്. ഒരു വീട്ടിലെ എല്ലാവര്‍ക്കും രോഗം വന്നപ്പോള്‍ അരയ്ക്കു താഴെ തളര്‍ന്ന യുവാവിനെ ആംബുലന്‍സിലേക്ക് മാറ്റാന്‍ സമീപത്തെ രണ്ടു രോഗികള്‍ തന്നെ എത്തുകയായിരുന്നു.