News Kerala

സംഭവിക്കുന്നത് അതിരൂക്ഷ വ്യാപനം; സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് ഐ.എം.എ

കൊച്ചി: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് ഐ.എം.എ. സംഭവിക്കുന്നത് അതിരൂക്ഷമായ വ്യാപനമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും അടുത്ത രണ്ട് മാസം നിര്‍ണായകമെന്നും ഐഎംഎ പറഞ്ഞു. പ്രതിദിന കോവിഡ് പരിശോധന ഒരുലക്ഷമാക്കണമെന്നും ഐ.എം.എ. ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിച്ച കോണ്‍ഗ്രസ് തീരുമാനം സ്വാഗതാര്‍ഹമെന്നും ഐഎംഎ അറിയിച്ചു.