News Kerala

കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംചേരരുത്

തിരുവനന്തപുരം: അഞ്ച് പേരില്‍ കൂടുതല്‍ സംഘം ചേരുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ശാരീരിക അകലം കര്‍ശനമായി പാലിക്കാന്‍ ക്രിമിനല്‍ നടപടി ചട്ടം 144 അനുസരിച്ചാണ് ഉത്തരവ്. പ്രാദേശിക സാഹചര്യം വിലയിരുത്തി കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാം. ശനിയാഴ്ച രാവിലെ 9 മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും.