News Kerala

കേരളം കോവിഡിന്റെ സൂപ്പര്‍ സ്‌പ്രെഡ് ആശങ്കയില്‍

തിരുവനന്തപുരം: കോവിഡ്-19 രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന കേരളത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ആശങ്ക ശക്തമാകുന്നു. ഒരാളില്‍ നിന്ന് തന്നെ കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നതാണ് സൂപ്പര്‍ സ്‌പ്രെഡിങ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ ഈ അപകടാവസ്ഥ വ്യാപകമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.