News Kerala

കോവിഡ് 19: സുപ്രീം കോടതിയും കേരള ഹൈകോടതിയും അടയ്ക്കുന്നു

ന്യൂഡല്‍ഹി: കൊറോണ വൈയറസ് പടരുന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതിയും കേരള ഹൈകോടതിയും അടയ്ക്കുന്നു. സുപ്രീം കോടതിയില്‍ അടിയന്തിര പ്രാധാന്യം ഉള്ള കേസുകള്‍ ആഴ്ചയില്‍ ഒരു ദിവസം വീഡിയോ കോണ്‍ഫെറെന്‍സിലൂടെ കേള്‍ക്കും. ഹേബിയസ് കോര്‍പസ് അടക്കം അതീവപ്രാധാന്യമുളള ഹര്‍ജികള്‍ ചൊവ്വാ,വെളളി ദിവസങ്ങളില്‍ മാത്രം കേള്‍ക്കാന്‍ ആണ് ഹൈകോടതി തീരുമാനം.