മെയ് 15 വരെ നിര്‍ണായകമെന്ന് മുഖ്യമന്ത്രി
മെയ് 15 വരെ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം കൂടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളിലും നിയന്ത്രണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ നിന്നാണ് രോഗവ്യാപനം കൂടുന്നത്. കഴിവതും വീട്ടില്‍ തന്നെ കഴിയണം. തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍മാരെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ നിയോഗിക്കുമെന്നും വ്യായാമങ്ങള്‍ വീടുകളില്‍ തന്നെ നടത്തമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.






