News Kerala

കോവി‍ഡ് രണ്ടാം തരംഗം: സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കും

തിരുവനന്തപുരം: കോവി‍ഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കും. സാമൂഹിക അകലവും മാസ്കും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് പരിശോധന വ്യാപകമാക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. RTPCR പരിശോധന വർദ്ധിപ്പിക്കാനും വാക്സിനേഷൻ ഊർജ്ജിതമാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.