ജില്ലാ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിന് വിതരണം ഇന്നും തുടരും
തിരുവനന്തപുരം: മേഖല വാക്സിൻ കേന്ദ്രങ്ങളിൽ നിന്ന് ജില്ലാ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിന് വിതരണം ഇന്നും തുടരും. ശനിയാഴ്ചയാണ് വാക്സിൻ കുത്തിവെപ്പ് ആരംഭിക്കുക. 133 കേന്ദ്രങ്ങളിലായി 13,300 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യ ദിനം വാക്സിൻ നൽകും.