News Kerala

കോവിഡ് വാക്സിൻ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: കോവിഡ് വാക്സിൻ ഇന്ന് കേരളത്തിലെത്തിക്കും. ‌ഉച്ചക്ക് രണ്ട് മണിക്ക് കൊച്ചിയിലും വൈകീട്ട് ആറിന് തിരുവനന്തപുരത്തും പ്രത്യേക വിമാനങ്ങളിലാണ് വാക്സിൻ എത്തിക്കുക. ശനിയാഴ്ച വാക്സിൻ വിതരണം ചെയ്യാൻ സജ്ജമാവുകയാണ് സംസ്ഥാനം.