News Kerala

മരട് ഫ്ലാറ്റ്: സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

കൊച്ചി: മരടിലെ ഫഌറ്റുകള്‍ ഒഴിഞ്ഞുപോകാന്‍ നഗരസഭ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കെ സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍. എന്നാല്‍ പ്രതിപക്ഷവുമായി ആലോചിക്കാതെ സര്‍വകക്ഷി യോഗം വിളിച്ചതില്‍ രമേശ് ചെന്നിത്തല പ്രതിഷേധം രേഖപ്പെടുത്തി. അതെസമയം, സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന നിലപാടുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നു.