News Kerala

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിന്റെ ഉദ്ദശശുദ്ധി സംശയത്തിലെന്ന് സിപിഐ

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിന്റെ ഉദ്ദശശുദ്ധി സംശയത്തിലാണെന്ന് സിപിഐ. വിവാദ വ്യവസായത്തിന് ഇന്ധനം പകർന്ന റെയ്ഡാണ്. വികസന പ്രക്രിയയിൽ പങ്കാളിയായ ധനകാര്യ സ്ഥാപനത്തെ സർക്കാരിന്റെ മറ്റൊരു ഏജൻസി സംശയത്തിന്റെ നിഴലിൽ നിർത്തുകയെന്നത് അപലപനീയമാണെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നു.