News Kerala

സിപിഎം - എസ്ഡിപിഐ ബന്ധം ആരോപിച്ച പ്രാദേശിക ഘടകത്തെ നിലയ്ക് നിർത്താൻ സിപിഐ

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ സിപിഎമ്മിനു എസ്ഡിപിഐ ബന്ധമെന്ന് ആരോപിച്ച പ്രാദേശിക ഘടകത്തെ നിലയ്ക്കു നിർത്താൻ ഇടപെടുമെന്ന് സിപിഐ സംസ്ഥാന നേതൃത്വം. ബിജെപി പിന്തുണയോടെ റാന്നി പഞ്ചായത്ത് പ്രസിഡൻറ് ആയ ജോസ് വിഭാഗം പ്രതിനിധി രാജിവയ്ക്കുമെന്ന് ഇടതു മുന്നണി സംസ്ഥാന നേതൃത്വവും ഉറപ്പ് നൽകുന്നു.