News Kerala

എന്‍.എസ്.എസിനെ അനുനയിപ്പിക്കാനൊരുങ്ങി സി.പി.എം

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ ഒരുങ്ങി സി.പി.എം. എന്‍.എസ്.എസിനോട് ഇടതുപക്ഷത്തിന് ശത്രുതയില്ലെന്നും തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സി.പി.എം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇടതു സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.