News Kerala

പോലീസ് മേധാവിയ്ക്ക് എതിരായ സിഎജി റിപ്പോര്‍ട്ട്; സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പോലീസ് മേധാവിയ്ക്ക് എതിരായ സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിവാദമായ പശ്ചാത്തലത്തില്‍ സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്‌തേക്കും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രിയ സംഘടനാ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.