News Kerala

സിഎജി റിപ്പോര്‍ട്ടിനെ അവഗണിക്കാന്‍ സിപിഎമ്മില്‍ ധാരണ

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെ അവഗണിക്കാന്‍ സിപിഎമ്മില്‍ ധാരണ. സിഎജി റിപ്പോര്‍ട്ടിലെ സാധാരണയുള്ള നടപടികളുമായി മുന്നോട്ട് പോട്ടെയെന്ന് സിപിഎം. ഇപ്പോളത്തെ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്നും ബുള്ളറ്റ് പ്രൂഫ് കാറ് വാങ്ങിയതൊഴിച്ചുള്ള പ്രധാന കണ്ടെത്തലുകള്‍ യുഡിഎഫ് കാലത്തുള്ളതെന്നും സിപിഎം നേതൃയോഗം.