News Kerala

കണ്ണൂര്‍ പാല്‍ച്ചുത്തില്‍ പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി റിസോര്‍ട്ട് നിര്‍മ്മാണം

കണ്ണൂര്‍: പരിസ്ഥിതി ലോല പ്രദേശമായ കണ്ണൂര്‍ പാല്‍ച്ചുരത്തെ റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ സിപിഎം. നിയമം ലംഘിച്ച് നടത്തുന്ന റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. പാരിസ്ഥിതിക ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു. റെഡ് സോണില്‍പ്പെടുന്ന പ്രദേശത്തെ വലിയ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് റിസോര്‍ട്ട് നിര്‍മ്മാണം. ഉരുള്‍ പൊട്ടല്‍ മേഖലയില്‍ പാരിസ്ഥിതിക ചട്ടങ്ങള്‍ പാലിച്ച് മാത്രമെ നിര്‍മ്മാണം പാടുള്ളൂവെന്നും സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.