ക്രൈംബ്രാഞ്ച് കേസിൽ ഇ.ഡി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും
കൊച്ചി: ഇ.ഡി.ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഇ.ഡി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. കള്ളപ്പണക്കേസ് അട്ടിമറിക്കാനും, ഉന്നതരെ സംരക്ഷിക്കാനുമാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്നാണ് ഇ.ഡിയുടെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര സർക്കാർ അന്വേഷണം നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.