News Kerala

വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യല്‍. ക്രൈം ബ്രാഞ്ച് എസ്പി ഷാജി പി സുഗുണന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. 1998-ലാണ് സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ തട്ടിപ്പ് നടന്നതായി പരാതി ഉയരുന്നത്. പിന്നാലെ 2003-ല്‍ കോടതി നടപടികള്‍ ആരംഭിച്ചു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വലിയ കാലതാമസുണ്ടായി. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച തട്ടിപ്പ് കേസില്‍ ഉണ്ടായ ദീര്‍ഘമായ കാലതാമസത്തിനെതിരെ കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കടുത്ത നടപടിയെ തുടര്‍ന്നാണ് ഇപ്പോള്‍ പോലീസ് അന്വേഷണകാര്യങ്ങള്‍ വേഗത്തിലാക്കി കുറ്റപത്രം കയ്യാറാക്കാന്‍ ചോദ്യം ചെയ്യലിനായി എത്തിയിരിക്കുന്നത്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്.