News Kerala

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ജനറല്‍ സെക്രട്ടറിമാരുടേത് ഉള്‍പ്പടെ 22 പേരുടെ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറും.