News Kerala

ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കും: സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞ് ചീഫ് സെക്രട്ടറി

ന്യൂഡൽഹി: മരട് ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു. വിഷയത്തിൽ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പാക്കിത്തരണമെന്നാണ് ചീഫ് സെക്രട്ടറി അഭ്യർഥിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ചീഫ് സെക്രട്ടറിയുടെ മാപ്പപേക്ഷ. 23 ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിക്ക് അനുചിതമായ എന്തെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെങ്കിൽ അതിൽ താൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കോടതി ഉത്തരവ് നടപ്പിലാക്കാൻ ബാധ്യസ്ഥനാണെന്നും ചീഫ് സെക്രട്ടറി പറയുന്നു.