News Kerala

കലാപരിപാടികളുടെ വേദിയായി സമരങ്ങള്‍ നടക്കുന്ന സെക്രട്ടേറിയറ്റിന് മുന്‍വശം

തിരുവനന്തപുരം: കല്ലെറിയലും വെള്ളം ചീറ്റലുമില്ല. വിവിധ കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു ഇന്നലെ സെക്രട്ടേറിയറ്റ് പരിസരം. ഒരറ്റത്ത് പണിമുടക്കുന്നവരുടെ പന്തലും മറുവശത്ത് നിരാഹാര സമരപ്പന്തലും കാവലായി ഇരുകൂട്ടര്‍ക്കും മധ്യേ പോലീസുമായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ കാഴ്ച. പണിമുടക്കുന്ന ഇടതുപക്ഷ സംഘടനയുടെ വേദിയില്‍ ഒപ്പനകളിയും സമരം ചെയ്യുന്ന ബിജെപി സമരപ്പന്തലില്‍ ഭജനയും. രണ്ടിടത്തും കാഴ്ചക്കാരായി അണികളും.