News Kerala

കലൂരിലെ കല്‍വര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു

കൊച്ചി: കൊച്ചി കലൂരിലെ കല്‍വര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ടൈല്‍ വിരിച്ച റോഡിന്റെ പലഭാഗവും താഴ്ന്ന് പോയതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കാല്‍നടയാത്രക്കാരും പേടിയോടെയാണ് ഇതുവഴി കടന്ന് പോകുന്നത്. തൊട്ടടുത്തുള്ള കെട്ടിടം ഇടിഞ്ഞ് വീണതോടെ ഈ റോഡിലും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.