അസി:പ്രോട്ടോകോള്‍ ഓഫീസറോട് കസ്റ്റംസ് അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനോട് മാന്യമല്ലാത്ത രീതിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പെരുമാറിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും അഡ്വ. വി. ജോയിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്കി.