News Kerala

രണ്ടു ഫ്ളാറ്റുകളും മണ്ണടിഞ്ഞു

മരടിൽ ഒന്നാം ദിവസം രണ്ട് ഫ്ളാറ്റുകളും ആസൂത്രണം ചെയ്തതു പോലെ കൃത്യമായി തന്നെ തകർന്നു വീണു. ആദ്യം നിശ്ചയിച്ചതിലും മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫഌറ്റില്‍ സ്‌ഫോടനം നടത്തിയത്. 11ന് നിശ്ചയിച്ച ഹോളിഫെയ്ത്തിലെ സ്‌ഫോടനം 11.17നാണ് നടന്നത്. നാവിക സേനയുടെ ഹെലികോപ്റ്റര്‍ സുരക്ഷാ അവലോകനം നടത്തിയതിനെ തുടര്‍ന്നാണ് വൈകിയത്. 16 വീതം നിലകളുള്ള ഇരട്ട ടവറായ ആല്‍ഫ സെറീനാണ് ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്. 11.44 നാണ് ആല്‍ഫ സെറീന്‍ നിലംപൊത്തിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അല്‍ഫ സെറീന്റെ രണ്ടു ടവറുകളിലും സ്‌ഫോടനം നടന്നത്.