News Kerala

പ്രളയബാധിതരെ സഹായിക്കാന്‍ ചിത്രപ്രദര്‍ശനവുമായി രണ്ടാംക്ലാസുകാരി ദക്ഷിണ

കോഴിക്കോട്: പ്രളയബാധിതരെ സഹായിക്കാന്‍ കൊച്ചു ചിത്രക്കാരിയുടെ ചിത്രപ്രദര്‍ശനം. രണ്ടാം ക്ലാസുകാരി ദക്ഷിണയാണ് 350-ലധികം ചിത്രങ്ങളുമായി കോഴിക്കോട് പ്രത്യേക പ്രദര്‍ശനം നടത്തുന്നത്. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.