News Kerala

കർണാടക അടച്ചത്തിനെതിരെ നൽകിയ ഹർജി കർണാടക ഹൈക്കോടതി തീർപ്പാക്കി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ കേരള അതിർത്തി കർണാടക അടച്ചതിനെതിരെ നൽകിയ ഹർജി കർണാടക ഹൈക്കോടതി തീർപ്പാക്കി. ദക്ഷിണ കന്നഡ ജില്ലയുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളിലെ എല്ലാ ചെക് പോസ്റ്റുകളിലെയും നിയന്ത്രണം നീക്കിയതായി കർണാടക സർക്കാർ സത്യവാങ്മൂലം നൽകിയതോടെയാണ് കേസ് തീർപ്പായത്. കാസറഗോഡ് സ്വദേശിയും അഭിഭാഷകനുമായ സുബ്ബയ്യ റൈ ആയിരുന്നു ഹർജിക്കാരൻ.

Mathrubhumi News is now available on WhatsApp. Click here to subscribe.