News Kerala

ദളിത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പോലീസ് ഭീഷണിയെത്തുടര്‍ന്നെന്ന് പരാതി

കൊല്ലം: കടയ്ക്കലില്‍ ദളിത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പോലീസ് ഭീഷണിയെത്തുടര്‍ന്നെന്ന് പരാതി. ചിതറ സ്വദേശി വിപിന്‍ കൃഷ്ണനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട് നിര്‍മാണത്തിന്റെ പേരില്‍ കരാറുകാരനുമായി ഉണ്ടായിരുന്ന തര്‍ക്കം അവസാനിപ്പിക്കാന്‍ ശ്രമിക്കുകമാത്രമാണ് ചെയ്തതെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കടയ്ക്കല്‍ പോലീസ് പ്രതികരിച്ചു.