ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നിയമ നടപടി ഒഴിവാക്കാന്‍ ബസുടമകളുടെ ഗൂഢനീക്കം
കൊല്ലം: കൊല്ലം അഞ്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നിയമ നടപടി ഒഴിവാക്കാന്‍ ബസുടമകളുടെ ഗൂഢനീക്കം. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ അഴിച്ചുമാറ്റിയാണ് ബസ് പരിശോധനയ്ക്കെത്തിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടിന് കാരണമാകുമെന്ന് കണ്ടെത്തിയതോടെ കടുത്ത നിയമനടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.