News Kerala

ഓടുന്ന ബസില്‍നിന്നിറങ്ങി, ബസിനൊപ്പം നടന്ന് ഡ്രൈവറിന്റെ അഭ്യാസ പ്രകടനം

കൊല്ലം: അഞ്ചല്‍ സ്‌കൂളില്‍നിന്നും വിനോദയാത്രയ്ക്ക് പോകുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസുകള്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ യാത്രയുടെ ഓരോ ഘട്ടങ്ങളിലും ആവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ട്. യാത്ര തമിഴ്‌നാട്ടിലെത്തിയപ്പോള്‍ ഡ്രൈവര്‍ നടത്തിയ മറ്റൊരു പ്രകടനമാണ് ഇതിന്റെ തെളിവായി ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് പുറത്തിറങ്ങിയാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറിന്റെ അഭ്യാസപ്രകടനം.