News Kerala

ജപ്തി ഭീഷണി ഭയന്ന് ആത്മഹത്യാ ശ്രമം; മകള്‍ മരിച്ചു, അമ്മ ഗുരുതര നിലയില്‍ തിരുവനന്തപുരം:

തിരുവനന്തപുരം: ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ മരിച്ചു. അമ്മയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര മാരായിമുട്ടത്ത് ചൊവ്വാഴ്ചയാണ് സംഭവം. ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം എന്നാണ് സൂചന. ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈഷ്ണവിയാണ് മരിച്ചത്.