വനിതാദിനത്തില്‍ വാച്ച് റിപ്പയററായ അമ്മയെ കുറിച്ചുള്ള വാര്‍ത്ത അപ്രതീക്ഷിതമായി അവതരിപ്പിച്ച് അവതാരക
ടെലിപ്രോപ്റ്ററില്‍ സ്വന്തം അമ്മയെ കുറിച്ചുള്ള വാര്‍ത്ത കണ്ട് സര്‍പ്രൈസടിച്ചത് മാതൃഭൂമി ന്യൂസിലെ പഞ്ചമി കെ.വി. കാവുംമന്ദത്തെ കൊച്ചു കടയിലിരുന്ന് വാച്ച് നന്നാക്കുന്ന ഷെര്‍ളിയെ കുറിച്ച് വയനാട് ബ്യൂറോയൊരുക്കിയ വാര്‍ത്തയാണ് പഞ്ചമിയ്ക്ക് സര്‍പ്രൈസായി സഹപ്രവര്‍ത്തകര്‍ നല്‍കിയത്. വനിതാ ദിനത്തില്‍ സ്വന്തം അമ്മയെ കുറിച്ചുള്ള വാര്‍ത്തയവതരിപ്പിക്കാനായത് അഭിമാനമെന്ന് പഞ്ചമി.